കടകൾ തുറക്കണം; ചീമേനിയിൽ ഇന്ന് സൂചന പണിമുടക്ക്

ചെറുവത്തൂർ: ചീമേനിയിലെ ഒരു വിഭാഗം കടകൾ തുറക്കാൻ അനുവദിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ വെള്ളിയാഴ്ച സൂചനപണിമുടക്ക് നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിലാണ് മുഴുവൻ കടകളും അടച്ച് പണിമുടക്ക് നടത്തുക. നിലവിൽ കോവിഡ് കേസുകൾ കൂടിയ 11, 12 വാർഡുകളിൽ ലോക്​ ഡൗൺ പ്രഖ്യാപിച്ചിരുന്നു.

ചീമേനി ടൗണിൽ നിന്നും രണ്ടര കി.മീ ദൂരെയുള്ള പ്രദേശങ്ങളിലാണ് കോവിഡ് കേസുകൾ കൂടിയത്. എന്നാൽ ഈ കണക്കിൽപെടുത്തി വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. നിലവിൽ കയ്യൂർ-ചീമേനിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ ഭൂരിഭാഗം കടകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ചില കടകളെ അനുവദിച്ചില്ല.

മുഴുവൻ കടകൾക്കും പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ സമരരംഗത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ കയ്യൂർ-ചീമേനിയിൽ സമ്പൂർണ ലോക്ഡൗണിനെ തുടർന്ന് രണ്ടു മാസം കടകൾ അടച്ചു. ഇപ്പോൾ ടി.പി.ആർ മാനദണ്ഡം പ്രകാരം മൂന്നു മാസവും അടച്ചു. സർക്കാർ അനുമതിയെ തുടർന്ന് ആഴ്ചയിൽ ആറു ദിവസവും മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമ്പോഴാണ് ചീമേനിയിലെ കടകൾക്ക് മാത്രം പ്രവർത്തനാനുമതി നിഷേധിച്ചത്.

തുണി, കാർഷികോൽപന്നങ്ങൾ, മൊബൈൽ, ഫാൻസി എന്നിവ വിൽക്കുന്ന കടകൾക്കാണ്​ പ്രവർത്തനാനുമതി നിഷേധിച്ചത്. ഒന്നുകിൽ എല്ലാ കടകളും പ്രവർത്തിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ ഹൈപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ അടച്ചിടുക എന്നതാണ് വ്യാപാരികളുടെ ആവശ്യം. ചുമട്ട് തൊഴിലാളി, ഓട്ടോ-ടാക്സി തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി. ചന്ദ്രൻ, ഗിരീഷ് ചീമേനി, സി. ചന്ദ്രൻ, കെ.യു. ഗോപാലകൃഷ്ണൻ, ടി.വി. പ്രകാശൻ, ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

ഓൺലൈൻ വ്യാപാരം കൊഴുക്കുന്നു

ചെറുവത്തൂർ: ലക്ഷങ്ങൾ ചെലവഴിച്ച് കടകൾ തുടങ്ങിയ ചീമേനിയിലെ കച്ചവടക്കാർക്ക് ഇനിയും വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചില്ല. എന്നാൽ, കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം ഇവിടെ കൊഴുക്കുകയുമാണ്. ടെക്സ്​റ്റൈൽസ്, ഫാൻസി, മൊബൈൽ ഷോപ്പുകൾക്കാണ് കോവിഡി​െൻറ പുതിയ സാങ്കേതികത്വം പറഞ്ഞ് പ്രവർത്തനാനുമതി നിഷേധിച്ചത്.

കഴിഞ്ഞ വിഷു, പെരുന്നാൾ എന്നിവ നഷ്​ടമായ വ്യാപാരികൾക്ക് ഇത്തവണ ഓണം വിപണിയും നഷ്​ടമാകുമെന്ന് ഉറപ്പായി. ഇതിനിടെ ഓൺലൈൻ വ്യാപാരികളുടെ വാഹനങ്ങൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ മറികടന്ന്​ തലങ്ങും വിലങ്ങും ഓടുകയാണ്.

അഞ്ച് മാസമായി പൂട്ടിയിട്ട കച്ചവടക്കാരാണ് സർക്കാറി​െൻറ പുതിയ നിർദേശത്തെ തുടർന്ന് വായ്പ വാങ്ങിയും മറ്റും ലക്ഷങ്ങളുടെ സാധനങ്ങൾ ചീമേനിയിൽ എത്തിച്ചത്. തുറന്നുപ്രവർത്തിച്ചില്ലെങ്കിലും വാടക, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിൽ ഓരോ മാസവും കനത്ത ബാധ്യത വരുന്നുമുണ്ട്.

Tags:    
News Summary - Shops should be open; Indicative strike in Cheemeni today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.