ചെറുവത്തൂർ: ഡി.വൈ.എഫ്.ഐ ചീമേനി ഈസ്റ്റ് മേഖല പ്രസിഡൻറ് പോത്താങ്കണ്ടത്തെ രജിെൻറ വീട്ടില്‍ പൊലീസുകാർ അതിക്രമിച്ചുകയറി അമ്മയെ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് ചീമേനി സി.ഐ അനില്‍കുമാറിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘം രജിെൻറ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.
അസുഖ ബാധിതയായ അമ്മ വീട്ടില്‍ ഒറ്റക്കുള്ളപ്പോഴാണ് സംഭവം. വീട് നന്നാക്കിയിട്ട് മതി നാട് നന്നാക്കലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അതിക്രമം.
മകന് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും രജിനെ വിടില്ലെന്ന് പറഞ്ഞാണ് പൊലീസ് വീടുവിട്ടത്. നിരപരാധികളെ കേസിൽ കുടുക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്കി.
അതിക്രമത്തിന് നേതൃത്വം നല്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രജിെൻറ അമ്മയും ഡി.വൈ.എഫ്.ഐ ചീമേനി ഈസ്റ്റ് മേഖല കമ്മിറ്റിയും സംസ്ഥാന ആഭ്യന്തര വകുപ്പിന് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.