പഞ്ചായത്ത് ജീവനക്കാരി തൂങ്ങിമരിച്ചനിലയിൽ

ചെറുവത്തൂർ: വെസ്റ്റ് എളേരി പഞ്ചായത്ത് സീനിയർ ക്ലാർക്ക് കൊടക്കാട് കൂക്കാനത്തെ  എ.കെ.ഷിനിതയെ (38) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് വീടിനകത്തെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബന്ധുക്കളുടെ പരാതിയിൽ ചീമേനി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരി യാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടത്തി. ദീർഘകാലം ചെറുവത്തൂർ പഞ്ചായത്തിൽ ക്ലാർക്കായിരുന്ന ഷിനിത ജോലിക്കയറ്റത്തെ തുടർന്നാണ് ജൂലായ് 29 ന് വെസ്റ്റ് എളേരി പഞ്ചായത്തിലെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയും ഓഫീസിൽ ഹാജരായിരുന്നു. ഓലാട്ടെ പരങ്ങേൻ ദാമോദരന്റേയും ഏ.കെ.ശാരദയുടേയും മകളാണ്. ഭർത്താവ്: വിനോദ് (പയ്യന്നൂർ, കണ്ടങ്കാളി) മക്കൾ: സാഹിൽ, സാവൻ. സഹോദരൻ അനൂപ് (വിമുക്തഭടൻ).

Tags:    
News Summary - Panchayat employee hanged Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.