കാലിക്കടവ് ടൗണിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു

ദേശീയപാത വികസനം: കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി


ചെറുവത്തൂർ: ആറുവരി ദേശീയപാത വികസനത്തി​െൻറ ഭാഗമായി, ജില്ല അതിർത്തിയായ കാലിക്കടവിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. കാലിക്കടവ് ടൗണിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കുകയും കമ്പികൾ നീക്കം ചെയ്യുന്നതുമായ പ്രവൃത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. കാലിക്കടവ് ആണൂർപാലം വരെയുള്ള കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. കാലിക്കടവ് പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സാണ് ഇനി പ്രധാനമായും പൊളിച്ചുനീക്കേണ്ട കെട്ടിടം. പഞ്ചായത്ത് ഓഫിസടക്കം നിരവധി കടകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്​. ഈ മാസം അവസാനത്തോടെ കെട്ടിടം മാറാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ചിലർ കാലിക്കടവിൽ തന്നെ പകരം കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും പലരും കെട്ടിടം ലഭിക്കാതെ ഇനി സ്ഥാപനങ്ങൾ എവിടെ പ്രവർത്തിക്കുമെന്ന ആശങ്കയിലാണ്.


Tags:    
News Summary - NH Development: Buildings are being demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.