ചീ​മേ​നി ജ​ന​മൈ​ത്രി പൊ​ലീ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്തോ​ലി​ലെ ല​ളി​ത​യു​ടെ വീ​ട് ന​വീ​ക​രി​ക്കു​ന്നു

ലളിതക്ക് വീടൊരുക്കാൻ ജനമൈത്രി പൊലീസ്

ചെറുവത്തൂർ: സാമ്പത്തിക പരാധീനതമൂലം വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെപോയ ചീമേനി പെരിന്തോലിലെ ലളിതക്കും കുടുംബത്തിനും വീടൊരുക്കാൻ ചീമേനി ജനമൈത്രി പൊലീസിന്റെ കൈത്താങ്ങ്. മക്കളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിനാണ് ചീമേനി ജനമൈത്രി പൊലീസ് വീട് നവീകരിച്ചുനൽകുന്നത്.

ചീമേനി സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ.വി. രാജേഷ്, പ്രകാശൻ എന്നിവരുടെ ഡ്യൂട്ടിക്കിടെയാണ് ഈ വീടിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ചീമേനി ഇൻസ്പെക്ടർ സുനിൽ രാജിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പണി പൂർത്തീകരത്തിനുള്ള നടപടികൾ ആരംഭിച്ചത്. സന്നദ്ധ സംഘടനകളെയും ഉദാരമതികളുടെയും പങ്കാളിത്തത്തിൽ വീടിന്റെ പണി പൂർത്തിയാക്കുകയാണ് ജനമൈത്രി പൊലീസ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Janamaithri police to prepare house for lalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.