കാസർകോട്ടെ ആദ്യ തെരഞ്ഞെടുപ്പ് നോട്ടീസ്
ചെറുവത്തൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നോട്ടീസ് മാത്രം ഉപയോഗിച്ച ആദ്യ തെരഞ്ഞെടുപ്പിെൻറ ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്നവരുണ്ട് ഇന്നും കാസർകോട് ജില്ലയിൽ. ഇന്ന് നൂതന പ്രചാരണ തന്ത്രങ്ങൾ നിറച്ച് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും രംഗത്ത് സജീവമാകുമ്പോൾ ഇത്തരം നോട്ടീസുകൾ കൗതുകമുള്ള ചരിത്ര രേഖകളായി മാറുന്നു.
കേരള സംസ്ഥാന രൂപവത്കരണത്തിന് ശേഷം 1957 ഫെബ്രുവരി 28നാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ പേരടക്കമുള്ള നോട്ടീസാണ് പോളിങ് സ്റ്റേഷൻ, ക്രമനമ്പർ എന്നിവ രേഖപ്പെടുത്തി ഓരോ രാഷ്ട്രീയ പാർട്ടികളും വീടുവീടാന്തരം എത്തിച്ചിരുന്നത്. കാസർകോട് ജില്ലയിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിച്ച് ആദ്യനോട്ടീസ് പുറത്തിറക്കിയത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അരിവാൾ കതിരായിരുന്നു അടയാളം.
കാസർകോട് പാർലമെൻറ് മണ്ഡലം സ്ഥാനാർഥി എ.കെ. ഗോപാലൻ, നീലേശ്വരം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ച ഇ.എം.എസ്, സംവരണ മണ്ഡലം സ്ഥാനാർഥി കല്ലളൻ വൈദ്യർ എന്നിവർക്ക് വോട്ടഭ്യർഥിച്ചുള്ള നോട്ടീസ് പഴയ തലമുറക്കാരിൽ ഓർമകളുടെ തിരയിളക്കുേമ്പാൾ പുതിയ തലമുറക്കാരിൽ അത് കൗതുകവും പഴയകാലത്തെക്കുറിച്ചുള്ള അറിവുമാണ് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.