വീടി​െൻറ മച്ചിൻപുറത്ത് നിർമിച്ച മൈതാനത്ത് പന്ത് തട്ടുന്ന ഖാസിം തങ്ങൾ

മച്ചിൻപുറത്തൊരു മൈതാനം; ലോക്ഡൗൺ കാലത്തും ഫുട്ബാൾ കളിക്കാം

ചെറുവത്തൂർ: ചന്തേരയിലെ ഖാസിം തങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് ഇനി ലോക്ഡൗൺ കാലത്തും ഫുട്ബാൾ കളിക്കാം. വീടിൻെറ മച്ചിൻപുറത്ത് മനോഹരമായ ഫുട്ബാൾ മൈതാനം ഒരുക്കിയത് പിലിക്കോട് ചന്തേരയിലെ ഖാസിം തങ്ങളാണ്. കോവിഡ്‌ കാലത്ത്‌ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മച്ചിൻപുറത്ത്‌ മൈതാനമൊരുക്കിയത്.

വീടുകളുടെ ഇൻറീരിയൽ നിർമാണ കരാറുകാരൻ കൂടിയായ തങ്ങൾ വീടി​െൻറ മേൽഭാഗം പൂർണമായും കളിസ്ഥലമാക്കി. 2200 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്‌ മുകളിൽ 1700 ചതുരശ്ര അടിയിലാണ് സിന്തറ്റിക് ടർഫ് നിർമിച്ചത്. റബറും പ്ലാസ്​റ്റിക്കും ഉപയോഗിച്ച്​ കൃത്രിമ പുൽത്തകിടിയും മൂന്ന് ഗോൾവലയങ്ങളും കുമ്മായവരയും മുകളിൽ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിന് സമാനമായ ഫോൾഡിങ്ങും റൂഫും നാല് ഭാഗവും 15 അടി ഉയരത്തിൽ മറയും ഒരുക്കിയിട്ടുണ്ട്.

മഴയായാലും വെയിലായാലും ഈ മൈതാനത്ത്‌ കുട്ടികൾക്ക് പന്ത് തട്ടാനാകും. കുട്ടികളെ വീടുകളിൽ തളച്ചിടുന്നത് വിഷാദരോഗങ്ങൾക്കും മറ്റ്​ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നുകണ്ടാണ് മച്ചിൻപുറം കളിസ്ഥലമാക്കിയത്.

Tags:    
News Summary - football court in terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.