പേനകൊണ്ട് അഞ്ഞൂറോളം ചിത്രങ്ങൾ; ഷാജുവി​െൻറ ലക്ഷ്യം ഗിന്നസ് റെക്കോഡ്

ചെറുവത്തൂർ: നീല മഷിപ്പേനകൊണ്ട് ഷാജു വരച്ചത് ലോകപ്രശസ്തരായ അഞ്ഞൂറോളം പേരെ. ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള മാജിക് ബ്ലൂ സ്രോറ്റക്സ് എന്ന വരക്ക്​ തുടക്കമിട്ടത് പിലിക്കോട് തോട്ടംഗേറ്റ് സ്വദേശിയായ ഷാജുഗോപാലാണ്. ആയിരം വ്യക്​തിത്വങ്ങളെ ബാൾ പേന ഉപയോഗിച്ച് വരക്കുക എന്ന ദൗത്യം തുടങ്ങിയത് 2017 മുതലാണ്. ഗിന്നസ് ബുക്ക് ജൂറി അംഗം സുനില്‍ ജോസഫി​െൻറ നിര്‍ദേശ പ്രകാരമാണ് ഏറെ നാളത്തെ കഠിനാധ്വാനം വേണ്ടുന്ന കലാരൂപത്തിന് തുടക്കമിട്ടത്.

കുപ്രസിദ്ധിയുള്ളവരെയും ആള്‍ദൈവങ്ങളെയും ഒഴിവാക്കി നാടിനുവേണ്ടി ജീവിതം അടയാളപ്പെടുത്തിയവരെ മാത്രമാണ് വരകൾക്കായി തിരഞ്ഞെടുക്കുന്നത്. സൗദിയിലെ ജിസാനിൽ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫ് ഹെഡ് ആയി ജോലി ചെയ്തുവന്ന ഷാജു കോവിഡിനെ തുടർന്ന് മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. തലശ്ശേരി കേരള സ്കൂള്‍ ഓഫ് ആർട്സിലെ പഠന ശേഷമാണ് ജോലി തേടി സൗദിയിലെത്തിയത്. അവിടെ നിന്നും തുടക്കമിട്ട 1000 ചിത്രങ്ങൾ എന്ന സ്വപ്നം വീട്ടിലിരുന്ന് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഷാജു ഇപ്പോൾ.

പേനയും മനസ്സും സമന്വയിപ്പിക്കുന്ന ത​െൻറ കലാവൈഭവത്തിലൂടെ ഗാന്ധിജി, രവീന്ദ്രനാഥ് ടാഗോർ ,വിവേകാനന്ദൻ, ഇന്ദിരഗാന്ധി, നെഹ്‌റു, ഒ.എന്‍.വി, അക്കിത്തം, തകഴി, നായനാർ, സി.എച്ച്. മുഹമ്മദ് കോയ, ഇ.എം.എസ്, കെ.കരുണാകരൻ, എം.ടി തുടങ്ങിയ പ്രഗത്ഭരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കാണ് ജന്മം നൽകിയത്.ഭാര്യ ബിന്ദുവും മകന്‍ ജോഷും ഷാജുവി​െൻറ പ്രയാണത്തിന് പരിപൂർണ പിന്തുണയേകി കൂടെയുണ്ട്.

Tags:    
News Summary - five hundred pictures with pen; Shaju's goal is Guinness World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.