representational image

വീരമലക്കുന്നിൽ തീപിടിത്തം; മരങ്ങളടക്കം കത്തി നശിച്ചു

ചെറുവത്തൂർ: വീരമലക്കുന്നിൽ തീപിടിച്ചു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് വീരമലക്കുന്നിന്‍റെ രാമഞ്ചിറ ഭാഗത്ത് കരിയിലകൾക്ക് തീ പിടിച്ചത്. തീ അതിവേഗം വ്യാപിച്ചതിനെ തുടർന്ന് വിലപിടിപ്പുള്ള മരങ്ങളടക്കം കത്തി നശിച്ചു.

തൃക്കരിപ്പൂരിൽ നിന്നുമെത്തിയ അസി.സ്റ്റേഷൻ ഓഫിസർ എൻ. കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സംഘമാണ് തീയണച്ചത്. വനം വകുപ്പിന്‍റെയും റവന്യൂ വകുപ്പിന്‍റെയും കൈവശമാണ് വീരമലക്കുന്നുള്ളത്. ഇൗ കാടുകളിൽ ഇടക്കിടെ തീ പിടിക്കാറുണ്ട്.

Tags:    
News Summary - Fire in Veeramalakunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.