സർഗാത്മകത നിറഞ്ഞ് കുടുംബ പതിപ്പുകൾ

ചെറുവത്തൂർ:വീട്ടിലുള്ളവരെല്ലാം ചേർന്നൊരുക്കിയ കുടുംബ പതിപ്പുകൾക്ക് സർഗാത്മകതയുടെ നിറവ്. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ. പി. സ്കൂളിലാണ് തുടർച്ചയായ അഞ്ചാം വർഷവും കുടുംബ പതിപ്പ് മത്സരം നടന്നത്. 30 പേജുകളിൽ കുടുംബാംഗങ്ങളുടെയെല്ലാം എഴുത്തും വരകളുമെല്ലാം നിറഞ്ഞു. പതിപ്പിൽ അഞ്ച് പേജുകൾ കുട്ടികൾക്കുള്ളതാണ്.

സ്വന്തമായി പാട്ടും കഥകളും എഴുതിയും ചിത്രം വരച്ചും പതിപ്പുകളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു. കൊവിഡ് കാലത്തെ ഓണാഘോഷം എന്നതായിരുന്നു ഇത്തവണത്തെ വിഷയം. കുട്ടികൾക്ക് മാത്രമല്ല വീട്ടിലുള്ളവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി പതിപ്പ് നിർമ്മാണം മാറി. ചിത്രങ്ങൾ മുറിച്ചൊട്ടിക്കാത്ത തരത്തിൽ പൂർണ്ണമായും കൈയെഴുത്തും വരകളും മാത്രമാണ് എന്നതാണ് പ്രധാന പ്രത്യേകത.

ഒന്ന്, രണ്ട്​ ക്ലാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നിയകൃഷ്ണ ഒന്നാംസ്ഥാനവും, നസിമ മറിയം, മൈമൂനത്ത് എന്നിവർ രണ്ടാം സ്ഥാനവും നേടി. മൂന്ന്, നാല് ക്ലാസിലെ കുട്ടികളുടെ കുടുംബങ്ങൾക്കായി നടന്ന മത്സരത്തിൽ ദേവർഷ്, അൻവിത് അജേഷ്, ഫാത്തിമത്ത് സെയ്ഫ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പതിനാറ് പതിപ്പുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി.

സ്കൂൾ പ്രധാനാധ്യാപിക സി.എം മീനാകുമാരി സമ്മാനദാനം നടത്തി . കെ.എം അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ.ആർ ഹേമലത, വിനയൻ പിലിക്കോട് എന്നിവർ സംസാരിച്ചു. പടം.. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ. എൽ.പി.സ്ക്കൂളിലെ കുട്ടികൾ കുടുംബ പതിപ്പുമായ്

Tags:    
News Summary - Family editions full of creativity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.