ചെറിയാക്കരയിലെ കുട്ടി റിപ്പോർട്ടർമാർ ഫ്രൻഡ്​സ് ചാനലിലൂടെ വാർത്തകൾ അവതരിപ്പിക്കുന്നു

നാട്ടുവാർത്തകൾ ജനങ്ങളിലെത്തിച്ച് ചെറിയാക്കരയിലെ കുട്ടി റിപ്പോർട്ടർമാർ

ചെറുവത്തൂർ: നാട്ടുവാർത്തകൾ ജനങ്ങളിലെത്തിച്ച് ചെറിയാക്കരയിലെ കുട്ടി റിപ്പോർട്ടർമാർ. ഫ്രൻഡ്​സ് ചാനലിലൂടെ ജി.എൽ.പി.എസ് ചെറിയാക്കരയിലെ കുട്ടി റിപ്പോർട്ടർമാരാണ് കോവിഡുകാലത്ത് നാട്ടിലെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നത്.

ഓൺലൈൻ പഠനകാലത്തും വേറിട്ട അനുഭവം തീർക്കുകയാണ് ചെറിയാക്കരയിലെ രണ്ടാം ക്ലാസിലെ കൂട്ടുകാർ. മൂന്നു കുട്ടി റിപ്പോർട്ടർമാരും വാർത്ത അവതാരകയും കൂടി വിദ്യാലയം നടത്തിയ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെയും അധ്യാപക ദിനാഘോഷത്തി​െൻറയും വിശേഷങ്ങളാണ് അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഫ്രൻഡ്​സ് വിഷൻ എന്നത് ചെറിയാക്കരയുടെ കുട്ടി ചാനലാണ്.

കുട്ടികളുടെ ഓരോ പ്രകടനത്തിനും വേദിയൊരുക്കുന്ന വിദ്യാലയമാണ് ചെറിയാക്കര. ഭാഷാ പഠനത്തി​െൻറ ടൂൾ എന്ന രീതിയിലാണ് കുട്ടികളുടെ ചാനലിനെ ഉപയോഗിക്കുന്നതെന്ന് ഹെഡ് മിസ്ട്രസും രണ്ടാം ക്ലാസിലെ ക്ലാസ് അധ്യാപികയുമായ വി.എം. പുഷ്പവല്ലി പറഞ്ഞു.

വാർത്തകൾ കണ്ടെത്താനും എഴുതി തയാറാക്കാനും മെച്ചപ്പെടുത്താനും ഉച്ചാരണ ശുദ്ധിയോടെ പറയാനുമുള്ള അവസരമാണ് ഇത്തരമൊരു അവതരണത്തിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. അവതാരകയായ കൃതിയ രഞ്ജിത്തും റിപ്പോർട്ടർമാരായ ഷായരി എസ്. ദീപും, ആരോമലും ദേവജിത്തും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം ക്ലാസിലെ മുഴുവൻ കുട്ടികളെയും അവതാരകരും റിപ്പോർട്ടർമാരുമാക്കി ഫ്രണ്ട്സ് വിഷൻ വാർത്തസംപ്രേഷണം പ്രതിവാരം നടത്തുവാനുള്ള തയാറെടുപ്പിലാണ് വിദ്യാലയം. പി.ടി.എ പ്രസിഡൻറ്​ ഒ.കെ. വിനോദ്, മദർ പി.ടി.എ പ്രസിഡൻറ്​ എം. പ്രിനിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.