കവിതാ റാണി

അംഗൻവാടികൾ സ്മാർട്ടാക്കി കവിതാറാണി പടിയിറങ്ങി

ചെറുവത്തൂർ: ജില്ലയിലെ അംഗൻവാടികൾ സ്മാർട്ടാക്കി കവിത റാണി രഞ്ജിത്ത് പടിയിറങ്ങി. സ്​ഥാനക്കയറ്റം ലഭിച്ച് തിരുവനന്തപുരം ജില്ലാ ഓഫിസിലേക്കാണ് മാറിയത്. വനിത ശിശു വികസന വകുപ്പിലെ ജില്ല പ്രോഗ്രാം ഓഫിസറായ കവിത റാണി രഞ്ജിത്ത് ചുരുങ്ങിയ കാലം കൊണ്ട് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ ഉറപ്പാക്കുന്നതിനും അംഗൻവാടി മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. അംഗൻവാടി കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളിൽ ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള ശിപാർശകൾ നൽകിയുള്ള റിപ്പോർട്ട് വനിതാ ശിശുവികസന വകുപ്പിന് സമർപ്പിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു.

ജില്ലയിലെ ജൻഡർ അവബോധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു കൊണ്ട് വെബിനാറുകൾ സംഘടിപ്പിച്ചു. ഐ.സി.ഡി.എസി​െൻറ 45ാം വാർഷികത്തിനു 45 ദിവസം വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു സംഘടിപ്പിച്ചു. പോസ്റ്ററുകൾ, ഐ.ഇ.സി കാമ്പയിൻ എന്നിവ കന്നടയിൽ ചെയ്യാൻ നേതൃത്വം നൽകിയതും അങ്കണവാടി ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സർവേ നടത്തിയതും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശാധിഷ്ഠിത ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടതും ഇവരുടെ നേതൃത്വത്തിലായിരുന്നു. ബഡ്‌സ് സ്‌കൂളുകളിലെ ഓട്ടിസം സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് സ്പെഷൽ ന്യൂട്രിമിക്സ് വിതരണം ചെയ്യുന്ന പ്രോജക്ട് സർക്കാർ അംഗീകാരത്തോw ടെ തയാറാക്കി ജില്ല ഭരണകൂടത്തിന് സമർപ്പിച്ചതും ഇവരാണ്​.




Tags:    
News Summary - Anganwadi was made smart and Kavitarani stepped down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.