കാരുണ്യത്തി​െൻറ കുടുക്കയുമായി ആദിത്യൻ

ചെറുവത്തൂർ: കൊടുക്കുന്തോറും വളരുന്ന കുടുക്കയുമായി ആദിത്യൻ. കഷ്​ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടേയും കഥകൾ പത്ര-ദൃശ്യ മാധ്യമങ്ങളിൽ കാണുമ്പോൾ അവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി ഇറങ്ങിയത് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ സി. സുജിത്ത്​.

ആദിത്യ​െൻറ ആഗ്രഹത്തിന് രക്ഷിതാക്കളുടെ പിന്തുണയും ലഭിച്ചപ്പോൾ സഹായം പലരിലേക്കുമൊഴുകി. മിഠായി വാങ്ങിയും ആഘോഷങ്ങൾ നടത്തിയും പണം ദുരുപയോഗം ചെയ്യാതെ കുഞ്ഞിക്കുടുക്കയിൽ നിക്ഷേപിച്ചു.കഴിഞ്ഞ വർഷം ഒന്നാം പ്രളയസമയത്ത് ആദിത്യൻ ത​െൻറ കുടുക്ക പൊട്ടിച്ചു. കിട്ടിയ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

പക്ഷെ, ആദിത്യൻ നിർത്തിയില്ല. പുതിയ കുടുക്കയിൽ നിക്ഷപം തുടങ്ങി. രണ്ടാം പ്രളയം വന്നപ്പോൾ വീണ്ടും കുടുക്ക പൊട്ടിച്ചു. സ്കൂൾ ഹെഡ്മാസ്​റ്റർ വഴി അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചു. ഇത്തവണ സ്വാതന്ത്ര്യദിനത്തി​െൻറ അകമ്പടിയായി പ്രളയവും കോവിഡ് മഹാമാരിയുമെത്തിയപ്പോഴും ആദിത്യൻ വെറുതെ ഇരുന്നില്ല. വിദ്യാലയത്തി​െൻറ ഓൺലൈൻ അസംബ്ലിയിൽ ആദിത്യൻ മൂന്നാമതും കുടുക്ക പൊട്ടിച്ച് തുക ഹെഡ്മാസ്​റ്റർ സി. സുരേശൻ മാസ്​റ്റർക്ക് കൈമാറി. പടന്നയിലെ സി. സുജിത്ത് കുമാർ-എം. ശ്രീജിന ദമ്പതികളുടെ മകനാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.