മയക്കുമരുന്നുമായി പൊലീസ് പിടിയിലായവർ

ലഹരി മരുന്നുമായി 2 പേർ പിടിയിൽ

ചെറുവത്തൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി രണ്ടു പേർ ചന്തേര പൊലീസിന്‍റെ പിടിയിലായി. പടന്ന കൈപ്പാട് സ്വദേശി ബി.സി റാഷിദ്, പടന്ന കാവുന്തല സ്വദേശി സി.എച്ച് അബ്ദുൾ റഹ്മാൻ എന്നിവരെയാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു.

പടന്ന തോട്ടുകരയിൽ വാഹന പരിശോധനക്കിടെയാണ് യുവാക്കളിൽ നിന്നും 2.70 ഗ്രാം എം.ഡി.എം.എ. പൊലീസ് പിടി ച്ചെടുത്തത്. ഇവർ സഞ്ചരിച്ച ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ പ്രതി പടന്ന കാവുന്തലയിലെ മുസമ്മൽ സഞ്ചരിച്ച് ബുള്ളറ്റ് പരിശോധനക്കിടെ എസ്.ഐ. എം.വി.ശ്രീദാസും സംഘവും പിടിച്ചെടുത്തു. 1.50 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - 3 held while carrying mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.