ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് 22ന്

കാസർകോട്​: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടേയും എക്സിക്യൂട്ടിവ് ഓഫിസർമാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് ക്യാമ്പ്​ 22ന് രാവിലെ 11ന് മല്ലികാർജുന ക്ഷേത്രത്തിൽ നടക്കും. കാസർകോട്, ഹോസ്ദുർഗ്, തളിപ്പറമ്പ് താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികൾ സമിതിയിൽ അടക്കാനുള്ള ക്ഷേത്ര വിഹിതം അടക്കണം. ക്ഷേത്ര ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനായി ജീവനക്കാർക്ക് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയും ശമ്പള പട്ടികയുടെ പകർപ്പും സഹിതം അപേക്ഷിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പള പട്ടികയുടെ പകർപ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഗതാഗതം നിരോധിച്ചു കാസർകോട്​: ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ് ടാറിങ് നടക്കുന്നതിനാൽ വെള്ളിയാഴ്​ച മുതൽ ഒരാഴ്ച ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.