ചെറുവത്തൂര്‍ കുറുപ്പ് ആചാരം കൊള്ളല്‍

ചെറുവത്തൂർ: മൊഴക്കോം സി.വി തറവാട് വൈരജാതനീശ്വരന്‍ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് മുമ്പുള്ള ശനിയാഴ്​ച നടക്കും. രാവിലെ 6.20 മുതല്‍ 9.15 വരെയുള്ള മുഹൂര്‍ത്തത്തില്‍ ചിറക്കല്‍ കോവിലകം തമ്പുരാനില്‍നിന്ന്​ ചെറുവത്തൂര്‍ കുറുപ്പായി ബാബു പനയാല്‍ ആചാരംകൊള്ളും. രാവിലെ 11ന് ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തില്‍ ഭണ്ഡാരം കണ്ട് പ്രസാദം സ്വീകരിക്കല്‍, 12 ന്​ മൊഴക്കോത്തുനിന്ന്​ ചെറുവത്തൂര്‍ കുറുപ്പിനെ തറവാട്ടിലേക്ക് ആനയിക്കല്‍ എന്നിവ നടക്കും. 22 മുതല്‍ 25 വരെയാണ് പുനഃപ്രതിഷ്​ഠ. 22ന് വൈകീട്ട് നാലിന് ആചാര്യവരവേല്‍ക്കും, ആവാഹന ഉച്ചാടനവും നടക്കും. 23നും 24നും വിവിധ പൂജകളും നടക്കും. 25ന് പുലർച്ചെ വൈരജാതനീശ്വരന്‍ ദേവപ്രതിഷ്​ഠ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.