പെൻഷൻകാർക്ക് ദോഷകരമാകുന്ന ഉത്തരവ് പിൻവലിക്കണം -കെ.എസ്.എസ്​.പി.എ

ചെറുവത്തൂർ: കേരളത്തിലെ മുഴുവൻ പെൻഷൻകാരെയും നിരാശയിലാക്കിയ പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പിഎ ജില്ല പ്രസിഡൻറ് ഇ.ടി. സെബാസ്​റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ, സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം വി. കൃഷ്ണൻ മാസ്​റ്റർ, വനിത ഫോറം ജില്ല പ്രസിഡൻറ് ഡോ. പി.വി. പുഷ്പജ, കെ.വി. രാഘവൻ, പി. പ്രേമരാജൻ, പി. ദാമോദരൻ നമ്പ്യാർ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പി.പി. കുഞ്ഞമ്പു മാസ്​റ്റർ, കെ.വി. കുഞ്ഞികൃഷ്ണൻ, കെ.എം. വിജയൻ, എ.വി. പത്മനാഭൻ, കെ. ഭവാനി, പി. രത്നാകരൻ, പി.കെ. രഘുനാഥ് എന്നിവർ സംസാരിച്ചു. കൗൺസിൽ യോഗത്തിൽ ചന്ദ്രൻ നാലാപ്പാടം, ഇ. മോഹനൻ, പി. നാരായണൻ അടിയോടി, ടി. ധനഞ്ജയൻ, എ.വി. ചന്ദ്രൻ, സി. ദാമോദരൻ, സി. ചന്ദ്രൻ, കെ. രാഘവൻ, കെ.വി. കൃഷ്ണൻ, വി.കെ. രാമചന്ദ്രൻ, ടി.പി. അബ്​ദുൽ കലാം, രവീന്ദ്രനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.