ചെറുവത്തൂർ: കേരളത്തിലെ മുഴുവൻ പെൻഷൻകാരെയും നിരാശയിലാക്കിയ പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പിഎ ജില്ല പ്രസിഡൻറ് ഇ.ടി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം വി. കൃഷ്ണൻ മാസ്റ്റർ, വനിത ഫോറം ജില്ല പ്രസിഡൻറ് ഡോ. പി.വി. പുഷ്പജ, കെ.വി. രാഘവൻ, പി. പ്രേമരാജൻ, പി. ദാമോദരൻ നമ്പ്യാർ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പി.പി. കുഞ്ഞമ്പു മാസ്റ്റർ, കെ.വി. കുഞ്ഞികൃഷ്ണൻ, കെ.എം. വിജയൻ, എ.വി. പത്മനാഭൻ, കെ. ഭവാനി, പി. രത്നാകരൻ, പി.കെ. രഘുനാഥ് എന്നിവർ സംസാരിച്ചു. കൗൺസിൽ യോഗത്തിൽ ചന്ദ്രൻ നാലാപ്പാടം, ഇ. മോഹനൻ, പി. നാരായണൻ അടിയോടി, ടി. ധനഞ്ജയൻ, എ.വി. ചന്ദ്രൻ, സി. ദാമോദരൻ, സി. ചന്ദ്രൻ, കെ. രാഘവൻ, കെ.വി. കൃഷ്ണൻ, വി.കെ. രാമചന്ദ്രൻ, ടി.പി. അബ്ദുൽ കലാം, രവീന്ദ്രനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:07 AM GMT Updated On
date_range 2021-02-16T05:37:40+05:30പെൻഷൻകാർക്ക് ദോഷകരമാകുന്ന ഉത്തരവ് പിൻവലിക്കണം -കെ.എസ്.എസ്.പി.എ
text_fieldsNext Story