മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു

കാഞ്ഞങ്ങാട്: മാണി​േക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് 1.34 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നുനില കെട്ടിടത്തി​‍ൻെറ ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മെച്ചപ്പെട്ട് വരുകയാണെന്നും വിദ്യാലയങ്ങൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. മണികണ്ഠൻ, അംഗം ലക്ഷ്മി തമ്പാൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മർ, അംഗം ഷക്കീല ബദറുദ്ദീൻ, വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ് മോഹൻ, എക്സിക്യൂട്ടിവ് എൻജിനീയർ എം.വി. സന്തോഷ്, പ്രധാനാധ്യാപകൻ എം.വി. രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ്​ അശോകൻ മാണിക്കോത്ത്, മുൻ പി.ടി.എ പ്രസിഡൻറുമാരായ ടി. മുഹമ്മദ് അസ്​ലം, കാറ്റാടി കുമാരൻ, കെ.വി. മാധവൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അബ്​ദുൽ കരീം, ഹമീദ് ചേരക്കാടത്ത്, ബേക്കൽ എ.ഇ.ഒ കെ. ശ്രീധരൻ, ദിലീപ് കുമാർ, മാട്ടുമ്മൽ ഹസ്സൻ ഹാജി, എ.വി. കുഞ്ഞിക്കണ്ണൻ, മദർ പി.ടി.എ പ്രസിഡൻറ്​ കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. gup scholl മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളി​‍ൻെറ പുതിയ കെട്ടിടത്തിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലാസ്ഥാപനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.