Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 11:58 PM GMT Updated On
date_range 2 Feb 2021 11:58 PM GMTമാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു
text_fieldsbookmark_border
കാഞ്ഞങ്ങാട്: മാണിേക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് 1.34 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൂന്നുനില കെട്ടിടത്തിൻെറ ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മെച്ചപ്പെട്ട് വരുകയാണെന്നും വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ, അംഗം ലക്ഷ്മി തമ്പാൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മർ, അംഗം ഷക്കീല ബദറുദ്ദീൻ, വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ് മോഹൻ, എക്സിക്യൂട്ടിവ് എൻജിനീയർ എം.വി. സന്തോഷ്, പ്രധാനാധ്യാപകൻ എം.വി. രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് അശോകൻ മാണിക്കോത്ത്, മുൻ പി.ടി.എ പ്രസിഡൻറുമാരായ ടി. മുഹമ്മദ് അസ്ലം, കാറ്റാടി കുമാരൻ, കെ.വി. മാധവൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത്, ബേക്കൽ എ.ഇ.ഒ കെ. ശ്രീധരൻ, ദിലീപ് കുമാർ, മാട്ടുമ്മൽ ഹസ്സൻ ഹാജി, എ.വി. കുഞ്ഞിക്കണ്ണൻ, മദർ പി.ടി.എ പ്രസിഡൻറ് കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. gup scholl മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിൻെറ പുതിയ കെട്ടിടത്തിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ശിലാസ്ഥാപനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story