Posted On
date_range Updated On
date_range ‘കാസർകോടിനെ വ്യവസായ ഹബ്ബാക്കും’
കാസർകോട്: വ്യവസായത്തിന് അനുയോജ്യമായ ഏറ്റവും കൂടുതൽ സ്ഥലം ലഭ്യമായ കേരളത്തിലെ ഏക ജില്ല വ്യവസായ ഹബ്ബ് ആക്കുമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ പറഞ്ഞു. ബിൽഡപ് കാസർകോട് സൊസൈറ്റി ജില്ല വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ കെ. സ്വിഫ്റ്റ് പദ്ധതിയുടെ ബോധവൽകരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിൽഡപ്പ് സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രൻ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. ഉപജില്ല വ്യവസായ ഓഫിസർ ആർ. ശരത്, റിസോഴ്സ് പേഴ്സൻ രചന രാഘവൻ എന്നിവർ ക്ലാസ് എടുത്തു. അനൂപ് കളനാട്, കെ.എം. ഖാദർ, അലി നെട്ടാർ, രത്നാകരൻ, സുലൈഖ മാഹിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.