ഇനി കഥക് പഠിക്കാം

ചെറുവത്തൂർ: കോവിഡി​‍ൻെറ പശ്ചാത്തലത്തിൽ കുട്ടികളുടെ കലാവാസനകളും സർഗവൈഭവങ്ങളും പരിപോഷിപ്പിക്കുന്നതിന്​ ദേശീയതലത്തിലുള്ള സ്പിക്​ മാക്കേ എന്ന സംഘടന കഥക് പാഠശാല തുടങ്ങി. ജി.എച്ച്.എസ്.എസ് കുട്ടമത്ത്, ജി.എച്ച്.എസ്.എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾക്കായാണ് കഥക് പാഠശാല ഒരുക്കിയത്. നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ സാമില ഭട്ടാചാര്യയാണ് പരിശീലനം നൽകുന്നത്. സി.സി.ആർ.ടിയിൽനിന്ന്​ നാഷനൽ ജൂനിയർ സ്കോളർഷിപ്, നെഹ്റു സ്കോളർഷിപ് എന്നിവ നേടിയ കൊൽക്കത്ത സ്വദേശിനിയായ സാമില ഭട്ടാചാര്യ ഇതിനകംതന്നെ നിരവധി കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. പാഠശാല ഉദ്ഘാടനം സ്പിഗ്​ മാക്കേ ചീഫ് കോഓഡിനേറ്റർ പഞ്ചമകേശൻ നിർവഹിച്ചു. നോർത്ത് കേരള സ്പിക്​ മാക്കേ കോഒാഡിനേറ്റർ കെ. രമേഷ് ബാബു പാഠശാലയെക്കുറിച്ച് വിശദീകരിച്ചു. പി. സുധ, തുളസി എന്നിവർ സംസാരിച്ചു. കുട്ടമത്ത് സ്കൂൾ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതവും സ്പിക്​ മാക്കേ നോർത്ത് കേരള പ്രസിഡൻറ്​ പ്രഗിൽ പ്രകാശ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.