Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 11:58 PM GMT Updated On
date_range 18 Jan 2021 11:58 PM GMTഇനി കഥക് പഠിക്കാം
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡിൻെറ പശ്ചാത്തലത്തിൽ കുട്ടികളുടെ കലാവാസനകളും സർഗവൈഭവങ്ങളും പരിപോഷിപ്പിക്കുന്നതിന് ദേശീയതലത്തിലുള്ള സ്പിക് മാക്കേ എന്ന സംഘടന കഥക് പാഠശാല തുടങ്ങി. ജി.എച്ച്.എസ്.എസ് കുട്ടമത്ത്, ജി.എച്ച്.എസ്.എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾക്കായാണ് കഥക് പാഠശാല ഒരുക്കിയത്. നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ സാമില ഭട്ടാചാര്യയാണ് പരിശീലനം നൽകുന്നത്. സി.സി.ആർ.ടിയിൽനിന്ന് നാഷനൽ ജൂനിയർ സ്കോളർഷിപ്, നെഹ്റു സ്കോളർഷിപ് എന്നിവ നേടിയ കൊൽക്കത്ത സ്വദേശിനിയായ സാമില ഭട്ടാചാര്യ ഇതിനകംതന്നെ നിരവധി കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. പാഠശാല ഉദ്ഘാടനം സ്പിഗ് മാക്കേ ചീഫ് കോഓഡിനേറ്റർ പഞ്ചമകേശൻ നിർവഹിച്ചു. നോർത്ത് കേരള സ്പിക് മാക്കേ കോഒാഡിനേറ്റർ കെ. രമേഷ് ബാബു പാഠശാലയെക്കുറിച്ച് വിശദീകരിച്ചു. പി. സുധ, തുളസി എന്നിവർ സംസാരിച്ചു. കുട്ടമത്ത് സ്കൂൾ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സ്വാഗതവും സ്പിക് മാക്കേ നോർത്ത് കേരള പ്രസിഡൻറ് പ്രഗിൽ പ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story