കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയനിലെ യൂത്ത്ലീഗ് പ്രവര്ത്തകന് ഷാഹുല്‍ കൊത്തിക്കാലിനെ സി.പി.എം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിൽ പ്രതിഷേധിച്ച് മാണിക്കോത്ത് ശാഖ മുസ്ലിം ലീഗ്, യൂത്ത്ലീഗ്, എസ്.ടി.യു, എം.എസ്.എഫ്, പ്രവാസി ലീഗ്, കെ.എം.സി.സി സംയുക്ത പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, മാണിക്കോത്ത് ശാഖ ലീഗ് പ്രസിഡൻറ് മാണിക്കോത്ത് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍, സെക്രട്ടറിമാരായ കരീം മൈത്രി, എന്‍.വി. നാസര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രഡിഡൻറ് സലീം ബാരിക്കാട്, മുഹമ്മദ് സുലൈമാന്‍, സന മാണിക്കോത്ത്, ജസീര്‍ തായല്‍, അസീസ് മാണിക്കോത്ത്, എം.എം. അബ്ദുല്‍ റഹ്മാന് എന്നിവർ പങ്കെടുത്തു. സമാപന യോഗം ഹമീദ് ചേരക്കാടത്ത് ഉദ്്ഘാടനം ചെയ്തു. മാണിക്കോത്ത് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. league ഷാഹുല്‍ കൊത്തിക്കാൽ വധശ്രമത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാണിക്കോത്ത്് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.