പടന്നയിൽ സ്​ഥിരംസമിതിസ്ഥാനത്തെ ചൊല്ലി തർക്കം

പടന്ന: പടന്ന പഞ്ചായത്ത് മുസ്​ലിംലീഗിൽ സ്​ഥിരംസമിതി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നാരോപിച്ച് രണ്ടാംവാർഡ് കമ്മിറ്റി അംഗങ്ങൾ പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചു. ക്ഷേമകാര്യ സ്​ഥിരം സമിതി ചെയർമാൻസ്ഥാനത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. പരിചയസമ്പത്തുള്ള രണ്ടാം വാർഡ് അംഗം യു.കെ. മുഷ്താഖിനെ തഴഞ്ഞ് 15ാം വാർഡ് അംഗം ആയ പുതുമുഖം ടി.കെ. റഫീഖിനെ ചെയർമാൻ ആക്കുന്നതിനെതിരെയാണ് പാർട്ടിയിൽ കലാപക്കൊടി. കഴിഞ്ഞ തവണ ബ്ലോക്ക് അംഗം ആയിരുന്ന മുഷ്താഖിനെ മുതിർന്ന നേതാക്കളും പിന്തുണക്കുമ്പോൾ ഏതാനും വ്യക്തികളുടെ താൽപര്യ പ്രകാരമാണ് റഫീഖി​‍ൻെറ പേര് നിർദേശിക്കപ്പെട്ടതെന്ന് ഇവർ ആരോപിക്കുന്നു. ഇതിനെതിരെ മുതിർന്ന നേതാക്കൾ മണ്ഡലം കമ്മിറ്റിക്ക് പരാതി നൽകാനും ഇവർ തയാറെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.