Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 12:02 AM GMT Updated On
date_range 10 Jan 2021 12:02 AM GMTപടന്നയിൽ സ്ഥിരംസമിതിസ്ഥാനത്തെ ചൊല്ലി തർക്കം
text_fieldsbookmark_border
പടന്ന: പടന്ന പഞ്ചായത്ത് മുസ്ലിംലീഗിൽ സ്ഥിരംസമിതി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഏകപക്ഷീയമായി തീരുമാനമെടുത്തു എന്നാരോപിച്ച് രണ്ടാംവാർഡ് കമ്മിറ്റി അംഗങ്ങൾ പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻസ്ഥാനത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. പരിചയസമ്പത്തുള്ള രണ്ടാം വാർഡ് അംഗം യു.കെ. മുഷ്താഖിനെ തഴഞ്ഞ് 15ാം വാർഡ് അംഗം ആയ പുതുമുഖം ടി.കെ. റഫീഖിനെ ചെയർമാൻ ആക്കുന്നതിനെതിരെയാണ് പാർട്ടിയിൽ കലാപക്കൊടി. കഴിഞ്ഞ തവണ ബ്ലോക്ക് അംഗം ആയിരുന്ന മുഷ്താഖിനെ മുതിർന്ന നേതാക്കളും പിന്തുണക്കുമ്പോൾ ഏതാനും വ്യക്തികളുടെ താൽപര്യ പ്രകാരമാണ് റഫീഖിൻെറ പേര് നിർദേശിക്കപ്പെട്ടതെന്ന് ഇവർ ആരോപിക്കുന്നു. ഇതിനെതിരെ മുതിർന്ന നേതാക്കൾ മണ്ഡലം കമ്മിറ്റിക്ക് പരാതി നൽകാനും ഇവർ തയാറെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story