കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

കാസർകോട്​: കേരളത്തിലെ പ്രധാന രാഷ്​ട്രീയ പാര്‍ട്ടികള്‍ നിരന്തരം തുടരുന്ന കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ്‌ വടക്കേക്കര ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഔഫ് അബ്​ദുറഹ്‌മാന്‍ എന്ന ഇടതുമുന്നണി പ്രവര്‍ത്തകന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സംഭവം അപലപനീയമാണ്. കൊല ചെയ്തവരും അതിനിടയായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയവരും അണികളെ സായുധവത്കരിക്കുന്ന നടപടി അവസാനിപ്പിക്കണം. നിസ്സാര രാഷ്​ട്രീയ തര്‍ക്കങ്ങള്‍ കൊടും കൊലപാതകത്തിലേക്ക് നീങ്ങുന്നത് അണികളെ സായുധവത്കരിക്കുന്നതുകൊണ്ടാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും സായുധ സംഘട്ടനം നടത്തുന്ന രാഷ്​ട്രീയ പാര്‍ട്ടികളെ തള്ളിപ്പറയണം. കാഞ്ഞങ്ങാട്ടെ കൊലപാതകം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമ നടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT