കൂൺ കൃഷി പരിശീലനം

കാസർകോട്​: കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന കൂൺ കൃഷി പരീശിലന പരിപാടി നെല്ലിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് സ്വയം സഹായ സംഘത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്​ഘാടനം ചെയ്‌തു. ജില്ലയിൽ ആവശ്യപ്പെട്ട കർഷക ഗ്രൂപ്പുകൾക്ക്​ ഗവേഷണ കേന്ദ്രത്തിലെ വിദഗ്​ധർ നേരിട്ട് പരിശീലനം നൽകുന്നതാണ്​ പരിപാടി. വാർഡ് മെംബർ സിയാന അനീഷ് അധ്യക്ഷത വഹിച്ചു. ഹോർട്ടികൾചർ അസി. പ്രഫസർ മീര മഞ്ജുഷ മുഖ്യപ്രഭാഷണം നടത്തി. പിലിക്കോട് ആർ.എ.ആർ.എസ് പ്രഫസർ ഡോ. പി.പി. രാജേഷ് കുമാർ, കൃഷി ഓഫിസർ കെ. മുരളീധരൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ശംസീദ ഫിറോസ്, കൗൺസിലർ അബ്​ദുറഹിമാൻ എന്നിവർ സംസാരിച്ചു. എൻ.ബി. പത്മനാഭൻ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു. Mc chairman നെല്ലിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് സ്വയം സഹായ സംഘത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.