Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 11:58 PM GMT Updated On
date_range 7 Jan 2021 11:58 PM GMTകൂൺ കൃഷി പരിശീലനം
text_fieldsbookmark_border
കാസർകോട്: കേരള കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന കൂൺ കൃഷി പരീശിലന പരിപാടി നെല്ലിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് സ്വയം സഹായ സംഘത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആവശ്യപ്പെട്ട കർഷക ഗ്രൂപ്പുകൾക്ക് ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ നേരിട്ട് പരിശീലനം നൽകുന്നതാണ് പരിപാടി. വാർഡ് മെംബർ സിയാന അനീഷ് അധ്യക്ഷത വഹിച്ചു. ഹോർട്ടികൾചർ അസി. പ്രഫസർ മീര മഞ്ജുഷ മുഖ്യപ്രഭാഷണം നടത്തി. പിലിക്കോട് ആർ.എ.ആർ.എസ് പ്രഫസർ ഡോ. പി.പി. രാജേഷ് കുമാർ, കൃഷി ഓഫിസർ കെ. മുരളീധരൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ശംസീദ ഫിറോസ്, കൗൺസിലർ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. എൻ.ബി. പത്മനാഭൻ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു. Mc chairman നെല്ലിക്കുന്ന് അയ്യങ്കാളി തൊഴിലുറപ്പ് സ്വയം സഹായ സംഘത്തിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story