കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.െഎ പ്രേത്യക സംഘത്തിന് കാസർകോട്ട് ക്യാമ്പ് ഒാഫിസ് അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൻെറ കാസർകോട് വിശ്രമ കേന്ദ്രത്തിലെ രണ്ടു മുറികളാണ് ഒാഫിസായി പ്രവർത്തിക്കുക. സി.ബി.െഎ സ്പെഷൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്നും ഡിസംബർ രണ്ടിനാണ് സംസ്ഥാന സർക്കാറിന് ഇതുസംബന്ധിച്ച കത്ത് നൽകിയത്. 29 നാണ് ഒാഫിസ് അനുവദിച്ചത്. പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.െഎ അന്വേഷിക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈകോടതിയിലും സുപ്രീം കോടതിയിലും നേടിയ വിധിയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്. സി.ബി.െഎ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോൾ ഫയലുകൾ സർക്കാർ സി.ബി.െഎക്ക് കൈമാറിയില്ല. ഇതുസംബന്ധിച്ച് കേരള പൊലീസിനെതിരെ കോടതിയലക്ഷ്യ ഹരജി ഹൈകോടതിയിലുണ്ട്. സുപ്രീം കോടതി വിധിവന്നിട്ടും സി.ബി.െഎ അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന ആക്ഷേപം പരാതിക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നതിനിടെയാണ് ക്യാമ്പ് ഒാഫിസ് അനുവദിച്ചത്. 'സർക്കാർ ഉത്തരവുപ്രകാരം മുറികൾ അനുവദിച്ചു. ഇനി സി.ബി.െഎക്ക് വന്ന് മുറികൾ എടുക്കാവുന്നതേയുള്ളൂ' എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം സി.ബി.െഎ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു. ഡിവൈ.എസ്.പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല. അഭയ കേസ് അന്വേഷിച്ച സി.ബി.െഎ എസ്.പി നന്ദകുമാറിനാണ് മേൽനോട്ടം. ആറുമാസത്തേക്കാണ് ക്യാമ്പ് ഒാഫിസ് ആവശ്യപ്പെട്ടത്. ഒന്നുകിൽ അന്വേഷണം അവസാനിക്കുന്നതുവരെ അല്ലെങ്കിൽ ആറുമാസം സി.ബി.െഎ പെരിയ കേസുമായി ബന്ധപ്പെട്ട് കാസർകോട്ട് ഉണ്ടാകുമെന്ന് സർക്കാറിനു നൽകിയ കത്തിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.