വധഭീഷണി: പ്രതിഷേധ പ്രകടനം നടത്തി

തൃക്കരിപ്പൂർ: മുസ്‌ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിറാജ് വടക്കുമ്പാടിനെതിരെയുള്ള വധഭീഷണിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സി.പി.എം അനുഭാവികളായ രണ്ടുപേരാണ്​ സിറാജിനെ ഫോണിലും പിന്നീട്‌ മടക്കരയിലെ ടയർ ഷോപ്പിലെത്തി നേരിട്ടും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ചന്തേര പൊലീസ് പ്രതികളെ അറസ്​റ്റ്​ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. പ്രതിഷേധ പ്രകടനം മൃഗാശുപത്രി പരിസരത്ത് സമാപിച്ചു. അസ്ഹറുദ്ദീൻ മണിയനൊടി, മെഹബൂബ് ആയിറ്റി, ഫായിസ് ബിരിച്ചേരി, വി.പി.പി. ശുഹൈബ്, മഹറൂഫ് മൈതാനി, മുജീബ് മെട്ടമ്മൽ, എ.ജി. മനാഫ്, എം. സഫ്​വാൻ, എം. അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.