ശാരീരിക വൈകല്യമുള്ളവരുടെ സ്​റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്: ടീമിനെ തിര​െഞ്ഞടുക്കുന്നു

കാസർകോട് ജില്ലക്കാർക്ക് കണ്ണൂർ ജില്ലയുടെ സെലക്​ഷൻ ട്രയലിൽ പങ്കെടുക്കാം കാസർകോട്​: ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചിൽനിന്ന് അഫിലിയേഷൻ നേടി കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്​ഡ് ഓൾ സ്​പോർട്സ്​ അസോസിയേഷൻ കേരള, ജനുവരിയിൽ നടത്താൻ പോകുന്ന ശാരീരിക വൈകല്യമുള്ളവരുടെ സംസ്​ഥാന ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല ടീമി​ൻെറ സെലക്​ഷൻ ട്രയലിൽ പങ്കെടുക്കുന്നതിന്​ രജിസ്​ട്രേഷൻ ആരംഭിച്ചു. കാസർകോട് ജില്ലക്കാർക്ക് കണ്ണൂർ ജില്ലയുടെ സെലക്​ഷൻ ട്രയലിൽ പങ്കെടുക്കാം. അസ്​ഥി സംബന്ധമായ വൈകല്യമുള്ള ഏത് പ്രായക്കാർക്കും രജിസ്​റ്റർ ചെയ്യാം. സെലക്​ഷൻ ട്രയലിൽ പങ്കെടുന്നതിന് വൈകല്യത്തി​ൻെറ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 40 ശതമാനത്തിൽ കുറവ് വൈകല്യമുള്ളവർക്കും പങ്കെടുക്കാം. സംസ്​ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായിക താരങ്ങളെ ഫെബ്രുവരി മാസത്തിൽ ആന്ധ്രയിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ്​ ചാമ്പ്യൻഷിപ്പിനുള്ള കേരള സ്​റ്റേറ്റ് ടീമിലേക്കും ആദ്യമായി 2022ൽ നടക്കുന്ന പാരാ മാസ്​റ്റേഴ്​സ്​ ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമി​ൻെറ സെലക്​ഷൻ ട്രയലിലേക്കും തിര​െഞ്ഞടുക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വൈകല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റി​ൻെറ കോപ്പിയും ജനുവരി എട്ടിന്​ വൈകീട്ട് അഞ്ചിനുമുമ്പ് സംസ്​ഥാന അസോസിയേഷ​ൻെറ ഇ-മെയിലിൽ അയക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും: https://pcasak.weebly.com. ഫോൺ: ജില്ല സെക്രട്ടറി കെ. അനീസ്: 7736100316.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.