Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 11:58 PM GMT Updated On
date_range 4 Jan 2021 11:58 PM GMTശാരീരിക വൈകല്യമുള്ളവരുടെ സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്: ടീമിനെ തിരെഞ്ഞടുക്കുന്നു
text_fieldsbookmark_border
കാസർകോട് ജില്ലക്കാർക്ക് കണ്ണൂർ ജില്ലയുടെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം കാസർകോട്: ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ഫിസിക്കലി ചലഞ്ചിൽനിന്ന് അഫിലിയേഷൻ നേടി കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള, ജനുവരിയിൽ നടത്താൻ പോകുന്ന ശാരീരിക വൈകല്യമുള്ളവരുടെ സംസ്ഥാന ടി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ല ടീമിൻെറ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു. കാസർകോട് ജില്ലക്കാർക്ക് കണ്ണൂർ ജില്ലയുടെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കാം. അസ്ഥി സംബന്ധമായ വൈകല്യമുള്ള ഏത് പ്രായക്കാർക്കും രജിസ്റ്റർ ചെയ്യാം. സെലക്ഷൻ ട്രയലിൽ പങ്കെടുന്നതിന് വൈകല്യത്തിൻെറ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 40 ശതമാനത്തിൽ കുറവ് വൈകല്യമുള്ളവർക്കും പങ്കെടുക്കാം. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായിക താരങ്ങളെ ഫെബ്രുവരി മാസത്തിൽ ആന്ധ്രയിൽ നടക്കുന്ന സൗത്ത് സോൺ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള കേരള സ്റ്റേറ്റ് ടീമിലേക്കും ആദ്യമായി 2022ൽ നടക്കുന്ന പാരാ മാസ്റ്റേഴ്സ് ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിൻെറ സെലക്ഷൻ ട്രയലിലേക്കും തിരെഞ്ഞടുക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വൈകല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിൻെറ കോപ്പിയും ജനുവരി എട്ടിന് വൈകീട്ട് അഞ്ചിനുമുമ്പ് സംസ്ഥാന അസോസിയേഷൻെറ ഇ-മെയിലിൽ അയക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും: https://pcasak.weebly.com. ഫോൺ: ജില്ല സെക്രട്ടറി കെ. അനീസ്: 7736100316.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story