സാമ്പത്തിക സഹായം നൽകി

ഉദുമ: ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ച കരൾരോഗ ബാധിതനായ ഫോട്ടോഗ്രാഫർ നാരായണ​ൻെറ ചികിത്സ സഹായഫണ്ടിലേക്ക് പാലക്കുന്ന് അംബിക കോളജ് പൂർവവിദ്യാർഥി വെൽ​െഫയർ അസോസിയേഷൻ . സഹായസമിതി ചെയർമാൻ സി. യൂസഫ് ഹാജിക്ക് അസോസിയേഷൻ പ്രസിഡൻറ്​ എസ്.എം. മുഹമ്മദ്‌ ഷാഫി, എം.കെ. ബാബുകുമാർ, ജയദേവൻ, സി.കെ. അജിത, ബി.എം.സിറാജുദ്ദീൻ, ബാലു എന്നിവർ ചേർന്ന് തുക കൈമാറി. സുരേന്ദ്രൻ സ്വരലയ, സി.എച്ച്. അഹമ്മദ് ഹാജി, എം.മൊയ്‌തീൻകുഞ്ഞി, സുരേഷ് പുഞ്ചാവി, പി.വി. രാജേന്ദ്രകുമാർ, നാരായണ​ൻെറ സഹോദരൻ സുരേഷ് എന്നിവർ സംബന്ധിച്ചു. ത​ൻെറ ശിഷ്യനായ നാരായണന് മുൻ അധ്യാപകനും ഇപ്പോൾ ഇടുക്കി ജില്ല കലക്ടറുമായ എച്ച്. ദിനേശനും എച്ച്.എൽ. മോഹനനും നൽകുന്ന സാമ്പത്തിക സഹായവും ഇതേ വേദിയിൽ വെച്ച് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.