മൂലക്കണ്ടം കോളനിയിൽ പൊലീസ്-സി.പി.എം നരനായാ​ട്ടെന്ന്​ കോൺഗ്രസ്​

കാഞ്ഞങ്ങാട്​: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ അജാനൂർ പഞ്ചായത്ത്‌ ഭരണം നഷ്​ടപ്പെടുമെന്ന ഭീതിയിൽ കാരകുഴി, മൂലക്കണ്ടം പ്രദേശത്തെ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് നോക്കിനിൽക്കെ മൂലക്കണ്ടം കോളനി ​ൈകയേറി അക്രമം അഴിച്ചുവിട്ടതായി കോൺഗ്രസ്​ നേതൃത്വം ആരോപിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മൂലകണ്ടം കമ്യൂണിറ്റി ഹാളിൽ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തങ്ങളുടെ ബൂത്ത്‌ ഏജൻറിനെ തടഞ്ഞുവെച്ചുവെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് വ്യാപക ആക്രമണം നടത്തുകയായിരുന്നു. കോളനിയിലെ വീടുകളിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സുരേഷി​ൻെറ ഭാര്യ ബിന്ദു, മകൻ വിജേഷ്, സജിയുടെ ഭാര്യ ഷൈല, ശാലിനിയുടെ മകൻ സുജിത്ത്, വിനുവി​ൻെറ മകൻ വിനീഷ് എന്നിവർക്കാണ് ഗുരുതരമായ പരിക്ക് പറ്റിയത്. അജാനൂർ പഞ്ചായത്ത്‌ ആറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയായ ബി. രാമകൃഷ്ണ​ൻെറ വീട് അടിച്ചുതകർത്തു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്ന് വീടി​നകത്തുള്ളവർക്ക് പരിക്കുപറ്റി. വീടിനകത്തുള്ള സ്ത്രീകൾ ബോധരഹിതരായി വീണു. സംഭവസ്ഥലം കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. congress മൂലക്കണ്ടം കോളനിയിൽ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്​ണൻ പെരിയയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.