പ്രചാരണ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട്: നഗരസഭയിലേക്ക് മത്സരിക്കുന്ന മൂന്നാം വാർഡ് എൻ.ഡി.എ സ്​ഥാനാർഥി സവിതയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് വിളറിപൂണ്ട് സാമൂഹിക ദ്രോഹികൾ വ്യാപകമായി പോസ്​റ്ററുകൾ നശിപ്പിക്കുന്നതും അക്രമത്തിന് ആസൂത്രണം നടത്തുന്നതും മുനിസിപ്പൽ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രതിഷേധ കുറിപ്പിൽ അറിയിച്ചു. തോൽവി മുന്നിൽ കണ്ടുള്ള ഇത്തരത്തിലുള്ള പ്രകോപനങ്ങളിൽ വീഴാതെ എൻ.ഡി.എ പ്രവർത്തകർ അച്ചടക്കത്തോടെ വാർഡ് പ്രവർത്തനങ്ങൾ നടത്തി സ്​ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.