ദേശീയപാത പുനഃക്രമീകരണം: മണ്ണുപരിശോധന തുടങ്ങി

ചെറുവത്തൂർ: ചെറുവത്തൂർ ദേശീയപാതയുടെ പുനഃക്രമീകരണത്തി​ൻെറ ഭാഗമായുള്ള മണ്ണുപരിശോധന തുടങ്ങി. മട്ടലായി കുന്നിൻ മുകളിൽനിന്നും കുത്തനെ വയലിലേക്കിറങ്ങി ചെറുവത്തൂർ ബസ്​സ്​റ്റാൻഡിന്​ പടിഞ്ഞാറു ഭാഗത്തുകൂടിയാണ് നിർദിഷ്​ട ഹൈവേയുടെ പ്ലാൻ. അതുവഴി കഷ്​ടിച്ച് രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള വി.വി നഗറിലാണ് നിർമാണം പൂർത്തിയായാൽ ഹൈവേ എത്തിച്ചേരേണ്ടത്. പൂർണമായും ചെറുവത്തൂർ നഗരം ഒഴിവാക്കപ്പെടുന്ന രീതിയിലാണ് ഹൈവേ നിർമാണം. വി.വി നഗർ മുതലുള്ള സോയിൽ ടെസ്​റ്റ്​ മത്സ്യ മാർക്കറ്റ് പരിസരത്തെത്തിയിരിക്കുകയാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ വീടും മറ്റു സ്വത്തുവകകളും അടങ്ങുന്ന സ്ഥലത്തു കൂടിയാണ് റോഡ് കടന്നുപോവുക. ഇത്തരത്തിൽ സ്ഥലമുടമകൾക്ക് നഷ്​ടപരിഹാരം കൊടുത്തുവരുകയാണ്. എന്നാൽ, ഇനി നഷ്​ടപരിഹാരം ലഭിക്കാനുള്ളവർക്ക് നേരത്തെ നൽകിവന്നവരെ അപേക്ഷിച്ച് കുറവേ ലഭിക്കുകയുള്ളൂവെന്ന പരാതി ഉയരുന്നുണ്ട്. മട്ടലായിയിൽ ശ്രീരാമ ക്ഷേത്രത്തിന് പിറകിലാണ് ഹൈവേ എത്തിച്ചേരുക. ഞാണംകൈ ഇറക്കവും ബസ്​സ്​റ്റാൻഡും ടൗണും വ്യാപാര സ്ഥാപനങ്ങളുമൊക്കെ ഒഴിവാക്കിക്കൊണ്ടാണ് ഈ റോഡു കടന്നുപോവുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.