ചെറുവത്തൂർ: ചെറുവത്തൂർ ദേശീയപാതയുടെ പുനഃക്രമീകരണത്തിൻെറ ഭാഗമായുള്ള മണ്ണുപരിശോധന തുടങ്ങി. മട്ടലായി കുന്നിൻ മുകളിൽനിന്നും കുത്തനെ വയലിലേക്കിറങ്ങി ചെറുവത്തൂർ ബസ്സ്റ്റാൻഡിന് പടിഞ്ഞാറു ഭാഗത്തുകൂടിയാണ് നിർദിഷ്ട ഹൈവേയുടെ പ്ലാൻ. അതുവഴി കഷ്ടിച്ച് രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള വി.വി നഗറിലാണ് നിർമാണം പൂർത്തിയായാൽ ഹൈവേ എത്തിച്ചേരേണ്ടത്. പൂർണമായും ചെറുവത്തൂർ നഗരം ഒഴിവാക്കപ്പെടുന്ന രീതിയിലാണ് ഹൈവേ നിർമാണം. വി.വി നഗർ മുതലുള്ള സോയിൽ ടെസ്റ്റ് മത്സ്യ മാർക്കറ്റ് പരിസരത്തെത്തിയിരിക്കുകയാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ വീടും മറ്റു സ്വത്തുവകകളും അടങ്ങുന്ന സ്ഥലത്തു കൂടിയാണ് റോഡ് കടന്നുപോവുക. ഇത്തരത്തിൽ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം കൊടുത്തുവരുകയാണ്. എന്നാൽ, ഇനി നഷ്ടപരിഹാരം ലഭിക്കാനുള്ളവർക്ക് നേരത്തെ നൽകിവന്നവരെ അപേക്ഷിച്ച് കുറവേ ലഭിക്കുകയുള്ളൂവെന്ന പരാതി ഉയരുന്നുണ്ട്. മട്ടലായിയിൽ ശ്രീരാമ ക്ഷേത്രത്തിന് പിറകിലാണ് ഹൈവേ എത്തിച്ചേരുക. ഞാണംകൈ ഇറക്കവും ബസ്സ്റ്റാൻഡും ടൗണും വ്യാപാര സ്ഥാപനങ്ങളുമൊക്കെ ഒഴിവാക്കിക്കൊണ്ടാണ് ഈ റോഡു കടന്നുപോവുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:59 PM GMT Updated On
date_range 2020-12-03T05:29:46+05:30ദേശീയപാത പുനഃക്രമീകരണം: മണ്ണുപരിശോധന തുടങ്ങി
text_fieldsNext Story