സ്ഥാനാർഥി സംഗമവും പ്രകടന പത്രിക പ്രകാശനവും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്​ നഗരസഭ യു.ഡി.എഫ് സ്​ഥാനാർഥി സംഗമവും പ്രകടനപത്രിക പ്രകാശനവും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്​തു. നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.എ.ഖാലിദ് ആധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ, അഡ്വ.സി.കെ. ശ്രീധരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതി കുമാർ, കെ.പി.സി.സി സെക്രട്ടറിമാരായ എം.അസിനാർ, ബാലകൃഷ്ണൻ പെരിയ, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, സി.എം.പി കേന്ദ്ര കമ്മിറ്റിയംഗം വി. കമ്മാരൻ, മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ്​ എം.പി. ജാഫർ, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ ഡി.വി. ബാലകൃഷ്ണൻ, ഡോ. ഖാദർ മാങ്ങാട്, അഡ്വ.കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതവും സി.കെ. റഹ്​മത്തുല്ല നന്ദിയും പറഞ്ഞു. udf കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് സ്​ഥാനാർഥി സംഗമം പ്രകടനപത്രിക പ്രകാശനം കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.