കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് സ്ഥാനാർഥി സംഗമവും പ്രകടനപത്രിക പ്രകാശനവും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ.എൻ.എ.ഖാലിദ് ആധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, അഡ്വ.സി.കെ. ശ്രീധരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതി കുമാർ, കെ.പി.സി.സി സെക്രട്ടറിമാരായ എം.അസിനാർ, ബാലകൃഷ്ണൻ പെരിയ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, സി.എം.പി കേന്ദ്ര കമ്മിറ്റിയംഗം വി. കമ്മാരൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.പി. ജാഫർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ, ഡോ. ഖാദർ മാങ്ങാട്, അഡ്വ.കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതവും സി.കെ. റഹ്മത്തുല്ല നന്ദിയും പറഞ്ഞു. udf കാഞ്ഞങ്ങാട് നഗരസഭ യു.ഡി.എഫ് സ്ഥാനാർഥി സംഗമം പ്രകടനപത്രിക പ്രകാശനം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:58 PM GMT Updated On
date_range 2020-12-03T05:28:49+05:30സ്ഥാനാർഥി സംഗമവും പ്രകടന പത്രിക പ്രകാശനവും
text_fieldsNext Story