നീലേശ്വരം: വടക്കൻ കേരളത്തിൻെറ ആരോഗ്യരംഗത്തിനും മലയോരത്തിൻെറ വികസനരംഗത്തും വലിയ മാറ്റത്തിന് ആക്കംകൂട്ടുന്ന കിനാനൂർ കരിന്തളം പഞ്ചായത്തിൽ ആരംഭിക്കാനിരുന്ന കേന്ദ്ര യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം ശിലയിടൽ ചടങ്ങിൽ മാത്രം ഒതുങ്ങി. കേന്ദ്ര സർക്കാർ ജില്ലക്ക് അനുവദിച്ച ഏക സംരംഭത്തിൻെറ തറക്കല്ലുകൾ നോക്കുകുത്തി പോലെ നിൽക്കുകയാണ്. കരിന്തളം തോളേനി മുത്തപ്പൻ മടത്തിന് സമീപത്താണ് ആധുനിക രീതിയിലുള്ള യോഗ സ്ഥാപനം കെട്ടിടനിർമാണം നടക്കേണ്ടത്. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് രാജ്യത്തെ ഏഴ് പദ്ധതികളിൽ ഒന്ന് ജില്ലയിലെ കരിന്തളത്ത് അനുവദിച്ചത്. നൂറ് കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയമാണ് നിർമിക്കുന്നത്. 2019 ഫെബ്രവരി മൂന്നിന് അന്നത്തെയും ഇന്നത്തെയും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്കാണ് സ്വപ്നപദ്ധതിക്ക് തറക്കല്ലിട്ടത്. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ബി.ജെ.പി നേതൃത്വം നൽകുന്ന ആദ്യ എൻ.ഡി.എ സർക്കാറാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, രണ്ടാം എൻ.ഡി.എ സർക്കാറിൽ ആയുഷ് വകുപ്പിൻെറ ചുമതല ശ്രീപദ് നായിക്കിനുതന്നെ ലഭിച്ചിട്ടും പദ്ധതി പ്രവർത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചില്ല. മനുഷ്യ ശരീരത്തിലെ മിക്ക അസുഖങ്ങൾക്കും ഗ്രാമീണാന്തരീക്ഷത്തിലുള്ള പ്രകൃതി ചികിത്സക്ക് വളരെ തുച്ഛമായ ഫീസാണ് ഇവിടെ ഈടാക്കുക. സ്ഥാപനം ആരംഭിച്ചാൽ പ്രദേശവാസികൾക്ക് തൊഴിൽ സാധ്യതയും കൂടുതലാണ്. മലയോരത്തിൻെറ യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം വേഗത്തിൽ ആരംഭിക്കാൻ പഞ്ചായത്തിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നീങ്ങുന്നത് ജനങ്ങൾക്ക് ആശ്വാസകരമാണ്. nlr yoga chikilsa1nlr yoga chikilsa2 കിനാനൂർ കരിന്തളത്തെ കേന്ദ്ര യോഗ പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം ശിലാസ്ഥാപന ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്നായിക്ക് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.