ജനമൈത്രി പൊലീസ്​ സ്നേഹസ്പർശം

chr chanthera police.jpg ആയിറ്റി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ചന്തേര ജനമൈത്രി പൊലീസ് വക സഹായം നൽകുന്നു ചെറുവത്തൂർ:​ ലോക വയോജന ദിനത്തിൽ ചന്തേര ജനമൈത്രി പൊലീസ് സ്നേഹ സാന്ത്വനവുമായി വയോജനങ്ങളെ തേടിയെത്തി. നടക്കാവ് സായി പ്രേമകുടീരത്തിലും ആയിറ്റി വൃദ്ധ സദനത്തിലുമെത്തി വൃദ്ധജനങ്ങളുമായി സ്നേഹം പങ്കിടുകയും മധുര പലഹാരങ്ങളും ഫലവർഗങ്ങളും നൽകുകയും ചെയ്തു. കഴിഞ്ഞ ലോക് ഡൗൺ കാലത്തും ജനമൈത്രി പൊലീസ് കരുതലുമായി എത്തിയിരുന്നു. ചന്തേര ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുരേശൻ കാനം, കെ.വി. പ്രദീപൻ, കെ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.