chr chanthera police.jpg ആയിറ്റി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ചന്തേര ജനമൈത്രി പൊലീസ് വക സഹായം നൽകുന്നു ചെറുവത്തൂർ: ലോക വയോജന ദിനത്തിൽ ചന്തേര ജനമൈത്രി പൊലീസ് സ്നേഹ സാന്ത്വനവുമായി വയോജനങ്ങളെ തേടിയെത്തി. നടക്കാവ് സായി പ്രേമകുടീരത്തിലും ആയിറ്റി വൃദ്ധ സദനത്തിലുമെത്തി വൃദ്ധജനങ്ങളുമായി സ്നേഹം പങ്കിടുകയും മധുര പലഹാരങ്ങളും ഫലവർഗങ്ങളും നൽകുകയും ചെയ്തു. കഴിഞ്ഞ ലോക് ഡൗൺ കാലത്തും ജനമൈത്രി പൊലീസ് കരുതലുമായി എത്തിയിരുന്നു. ചന്തേര ജനമൈത്രി ബീറ്റ് ഓഫിസർമാരായ സുരേശൻ കാനം, കെ.വി. പ്രദീപൻ, കെ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 2020-10-04T05:28:23+05:30ജനമൈത്രി പൊലീസ് സ്നേഹസ്പർശം
text_fieldsNext Story