പള്ളിക്കര പഞ്ചായത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം

ഉദുമ: പള്ളിക്കര ഗ്രാമപഞ്ചായത്തിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്​ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കൺവീനറും, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, മുസ്​ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്​ലിം യൂത്ത് ലീഗ് ഉദുമ നിയോജകമണ്ഡലം ജോയൻറ്​ സെക്രട്ടറി ആഷിക്ക് റഹ്​മാൻ, പൂച്ചക്കാട്ടെ പി.എസ്. മുഹമ്മദ് കുഞ്ഞി, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ലത്തീഫ്, സി.പി.എം നേതാവ് പി.കെ. അബ്​ദുല്ല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും എൽ.ഡി.എഫ് പ്രവർത്തകരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് വൈകീട്ട് പള്ളിക്കര പഞ്ചായത്തിനുമുന്നിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ വെവ്വേറെ നടത്തിയ പ്രതിഷേധ പ്രകടനവും സംഘർഷഭരിതമായി. ബേക്കൽ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.