Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:59 PM GMT Updated On
date_range 16 Sep 2020 11:59 PM GMTപള്ളിക്കര പഞ്ചായത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം
text_fieldsbookmark_border
ഉദുമ: പള്ളിക്കര ഗ്രാമപഞ്ചായത്തിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കൺവീനറും, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാട്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജകമണ്ഡലം ജോയൻറ് സെക്രട്ടറി ആഷിക്ക് റഹ്മാൻ, പൂച്ചക്കാട്ടെ പി.എസ്. മുഹമ്മദ് കുഞ്ഞി, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ലത്തീഫ്, സി.പി.എം നേതാവ് പി.കെ. അബ്ദുല്ല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും എൽ.ഡി.എഫ് പ്രവർത്തകരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് വൈകീട്ട് പള്ളിക്കര പഞ്ചായത്തിനുമുന്നിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ വെവ്വേറെ നടത്തിയ പ്രതിഷേധ പ്രകടനവും സംഘർഷഭരിതമായി. ബേക്കൽ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. സംഭവത്തിൽ ബേക്കൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story