മൂന്ന്​ പുതുമുഖങ്ങളുൾ​െപ്പടെ നാലുപേർ കെ.പി.സി.സി സെക്രട്ടറിമാർ

കാഞ്ഞങ്ങാട്​: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ജില്ലയിൽനിന്ന്​ നാലുപേർ. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്​. നിലവിൽ കെ.പി.സി.സി സെക്രട്ടറിയായിരുന്ന കെ. നീലകണ്​ഠന്​ പുറമെ സുബ്ബയ്യറൈ, ബാലകൃഷ്​ണൻ പെരിയ, എം. അസിനാർ എന്നിവരെയാണ്​ പുതുതായി സെക്രട്ടറിമാരായി നിയോഗിച്ചിട്ടുള്ളത്​. ബാലകൃഷ്​ണൻ പെരിയയും എം. അസിനാറും ഡി.സി.സി ജനറൽ സെക്രട്ടറിമാരായിരുന്നു. സുബ്ബയ്യറൈ നേരത്തേ കെ.പി.സി.സി അംഗമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്തുതന്നെ ഉദുമ മണ്ഡലത്തിലേക്ക്​ ഉയർന്നുകേട്ട പേരുകളിലൊന്നാണ്​ ​ബാലകൃഷ്​ണൻ പെരിയയുടേത്​. കല്ല്യോട്ട്​ ഇരട്ടക്കൊലപാതകം നടന്ന സമയത്ത്​ വൻ പ്രതിഷേധമുയർത്തുന്നതിലും രാഹുൽ ഗാന്ധിയെ ഉൾ​െപ്പടെ പെരിയയിലെത്തിക്കുന്നതിലും ബാലകൃഷ്​ണൻ പെരിയയുടെ ഇടപെടൽ പ്രകടമായിരുന്നു. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയായി മത്സരിച്ച രാജ്​മോഹൻ ഉണ്ണിത്താന്​ ​ഉദുമ മണ്ഡലത്തിൽനിന്ന്​ ഉയർന്ന ഭൂരിപക്ഷം നേടാനായ സാഹചര്യത്തിൽ വരുന്ന നിയമസഭ തെര​ഞ്ഞെടുപ്പിൽ ബാലകൃഷ്​ണൻ പെരിയക്ക്​ ഉദുമയിൽ നറുക്ക്​ വീഴാൻ സാധ്യതയേറെയാണ്​. കെ.പി.സി.സി സെക്രട്ടറി കൂടിയായതോടെ വർഷങ്ങളായി ഇടതുപക്ഷം കൈയാളുന്ന ഉദുമ മണ്ഡലത്തിൽ ശക്​തമായ മത്സരം കാഴ്​ചവെക്കാൻ ബാലകൃഷ്​ണൻ പെരിയക്ക്​ കഴിഞ്ഞേക്കുമെന്നാണ്​ വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.