കാഞ്ഞങ്ങാട്: കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ ജില്ലയിൽനിന്ന് നാലുപേർ. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. നിലവിൽ കെ.പി.സി.സി സെക്രട്ടറിയായിരുന്ന കെ. നീലകണ്ഠന് പുറമെ സുബ്ബയ്യറൈ, ബാലകൃഷ്ണൻ പെരിയ, എം. അസിനാർ എന്നിവരെയാണ് പുതുതായി സെക്രട്ടറിമാരായി നിയോഗിച്ചിട്ടുള്ളത്. ബാലകൃഷ്ണൻ പെരിയയും എം. അസിനാറും ഡി.സി.സി ജനറൽ സെക്രട്ടറിമാരായിരുന്നു. സുബ്ബയ്യറൈ നേരത്തേ കെ.പി.സി.സി അംഗമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്തുതന്നെ ഉദുമ മണ്ഡലത്തിലേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നാണ് ബാലകൃഷ്ണൻ പെരിയയുടേത്. കല്ല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന സമയത്ത് വൻ പ്രതിഷേധമുയർത്തുന്നതിലും രാഹുൽ ഗാന്ധിയെ ഉൾെപ്പടെ പെരിയയിലെത്തിക്കുന്നതിലും ബാലകൃഷ്ണൻ പെരിയയുടെ ഇടപെടൽ പ്രകടമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച രാജ്മോഹൻ ഉണ്ണിത്താന് ഉദുമ മണ്ഡലത്തിൽനിന്ന് ഉയർന്ന ഭൂരിപക്ഷം നേടാനായ സാഹചര്യത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണൻ പെരിയക്ക് ഉദുമയിൽ നറുക്ക് വീഴാൻ സാധ്യതയേറെയാണ്. കെ.പി.സി.സി സെക്രട്ടറി കൂടിയായതോടെ വർഷങ്ങളായി ഇടതുപക്ഷം കൈയാളുന്ന ഉദുമ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ബാലകൃഷ്ണൻ പെരിയക്ക് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2020 11:59 PM GMT Updated On
date_range 2020-09-14T05:29:42+05:30മൂന്ന് പുതുമുഖങ്ങളുൾെപ്പടെ നാലുപേർ കെ.പി.സി.സി സെക്രട്ടറിമാർ
text_fieldsNext Story