സൗണ്ട്, പന്തൽ തൊഴിലാളികൾ പ്രതിഷേധിച്ചു

നീലേശ്വരം: ട്രൈബ്യൂണൽ വിധി പുന:പരിശോധിക്കുക, കോവിഡ് മാനദണ്ഡപ്രകാരം ജോലി ചെയ്യാൻ അവസരം ഉണ്ടാക്കുക, ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൗണ്ട് ആൻഡ്​ ഇല്ല്യൂമിനേഷൻ പന്തൽ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ ധർണ സമരം നടത്തി. പകൽ വെളിച്ചത്തിൽ ട്യൂബുകൾ പ്രകാശിപ്പിച്ചാണ് വ്യത്യസ്തമായ പ്രതിഷേധ സമരപരിപാടി സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. നാട്ടിലെ മുഴുവൻ ആഘോഷ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ജില്ലയിലെ ഈ തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായത്. ഈ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം. കോവിഡ് മാനദണ്ഡം അനുസരിച്ച് ആഘോഷ പരിപാടികൾക്ക് ഇളവുകൾ നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ചന്ദ്രൻ കണിച്ചിറ ഉദ്​ഘാടനം ചെയ്തു. പി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. സനൽകുമാർ, വി.ആർ. രാജേഷ്, പി.അജേഷ്, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം: NLR_SAMRAM tube സൗണ്ട് ആൻഡ്​ ഇല്ല്യൂമിനേഷൻ പന്തൽ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്ന പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.