Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 27 Aug 2020 11:58 PM GMTസൗണ്ട്, പന്തൽ തൊഴിലാളികൾ പ്രതിഷേധിച്ചു
text_fieldsbookmark_border
നീലേശ്വരം: ട്രൈബ്യൂണൽ വിധി പുന:പരിശോധിക്കുക, കോവിഡ് മാനദണ്ഡപ്രകാരം ജോലി ചെയ്യാൻ അവസരം ഉണ്ടാക്കുക, ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സൗണ്ട് ആൻഡ് ഇല്ല്യൂമിനേഷൻ പന്തൽ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി നീലേശ്വരത്ത് പ്രതിഷേധ ധർണ സമരം നടത്തി. പകൽ വെളിച്ചത്തിൽ ട്യൂബുകൾ പ്രകാശിപ്പിച്ചാണ് വ്യത്യസ്തമായ പ്രതിഷേധ സമരപരിപാടി സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. നാട്ടിലെ മുഴുവൻ ആഘോഷ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ജില്ലയിലെ ഈ തൊഴിലാളി കുടുംബങ്ങളാണ് പട്ടിണിയിലായത്. ഈ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം. കോവിഡ് മാനദണ്ഡം അനുസരിച്ച് ആഘോഷ പരിപാടികൾക്ക് ഇളവുകൾ നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചന്ദ്രൻ കണിച്ചിറ ഉദ്ഘാടനം ചെയ്തു. പി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെ. സനൽകുമാർ, വി.ആർ. രാജേഷ്, പി.അജേഷ്, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം: NLR_SAMRAM tube സൗണ്ട് ആൻഡ് ഇല്ല്യൂമിനേഷൻ പന്തൽ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്ന പ്രതിഷേധ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story