ഹാരിസ്, സുഹൈല്‍
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
ഇരിട്ടി: കെ.എസ്.ആര്‍.ടി.സി ബസില്‍ എം.ഡി.എം.എ കടത്തിയ യുവാക്കളെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി ചീരട്ട കുന്നിനുതാഴെയിലെ തൊണ്ടിയില്‍ ഹൗസില്‍ ഹാരിസ് (38), കോഴിക്കോട് കുറ്റ്യാടി ഊരകത്തെ തുമ്പപ്പുറത്ത് ഹൗസില്‍ കെ.കെ സുഹൈല്‍ (30) എന്നിവരെയാണ് ഇൻസ്പെക്ടർ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ കെ. ഷറഫുദീന്‍ പിടികൂടിയത്.
ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയ് ബാബുവിന്റെ സ്‌ക്വാഡിന്റെയും ഡാന്‍സാഫിന്റെയും സഹകരണത്തോടെയാണ് ഇരുവരെയും വലയിലാക്കിയത്. യുവാക്കളില്‍ നിന്ന് 18.834 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൂട്ടുപുഴ ചെക്കുപോസ്റ്റിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരാണ് ഇരുവരും. ബംഗളൂരുവില്‍നിന്ന് വാങ്ങിയ എം.ഡി.എം.എ ഉപയോഗത്തിനും വില്‍പ്പനക്കുമായാണ് എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.